പിഎസ്സി പരീക്ഷയില്‍ സമൂലമായ മാറ്റം വരുത്തുന്നു. രണ്ട് ഘട്ടമായിട്ടായിരിക്കും ഇനി മുതല്‍ പരീക്ഷകള്‍. ആദ്യത്തെ സ്ക്രീനിങ് പരീക്ഷയില്‍ വിജയം നേടുന്നവര്‍ മാത്രമേ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുകയുള്ളൂ.
ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് പിഎസ്സിയുടെ തീരുമാനം. അപേക്ഷകള്‍ കൂടുതലായി വരുന്ന തസ്തികകള്‍ക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. ആദ്യം പ്രാഥമിക സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതില്‍ പാസ്സാകുന്ന മികച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടാം പരീക്ഷ നടത്തും. സ്ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് അന്തിമ ഫലത്തെ ബാധിക്കില്ല. രണ്ടാം പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക
നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല. മാറ്റിവെച്ച പരീക്ഷകള്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തും. കോവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷകള്‍ നടത്തുക.
പിഎസ്സി ചെയര്മാന് എം.കെ. സക്കീറിന്റെ വിശദീകരണം:
പിഎസ്സിയില് അഴിമതിയും സ്വജനപക്ഷപാതവുമില്ല.
ജോലി കിട്ടാത്തവരുടെ പരാതികള്‍ സ്വാഭാവികം.
ഇത് പരിഹരിക്കാന്‍ പിഎസ്സിയില് സംവിധാനമില്ല.
ബക്കറ്റില്‍ ആരും ഒഴിവുകള്‍ ഇവിടെ കൊണ്ടുവച്ചിട്ടില്ല.
റാങ്ക് പട്ടികകള്‍ എല്ലാം നിയമം അനുസരിച്ചാണ് തയ്യാറാക്കുന്നത്.
ലിസ്റ്റുകളില്‍ കൂടുതല്‍ പേര് ഉള്‍പ്പെടുന്നത് സ്വാഭാവികം.
ഒഴിവിലെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തണമെന്നാണ് നിയമം.
മുന്‍ കാലങ്ങളില്‍ നടന്ന രീതി തന്നെയാണ് ഇപ്പോഴും നടക്കുന്നത്.
ഉദ്യോഗാര്‍ത്ഥികളെ ഒപ്പംനിര്‍ത്തി പ്രശ്നമുണ്ടാക്കുന്നത് ആക്ഷേപകരം.
ലിസ്റ്റിലുള്ളവരുടെ എണ്ണം ചുരുക്കാന്‍ കഴിയില്ല.