സൗദി അറേബിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്സ് മുഖാന്തിരം നിയമനം ലഭിച്ച 23 മലയാളി നഴ്സുമാര്‍ സൗദിയിലെത്തി. എല്ലാ മാസവും നടത്തുന്ന എക്സ്പ്രസ് റിക്രൂട്മെന്റിന്റെ ഭാഗമായാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
നഴ്സിംഗ് ബിരുദമുള്ള {ബി.എസ്.സി } 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷപ്രവര്‍ത്തി പരിചയം അനിവാര്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3500 മുതല്‍ 4050 സൗദി റിയാല്‍ വരെ {ഏകദേശം 70000 രൂപ മുതല്‍ 80000 രൂപ വരെ} ലഭിക്കും. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ norkaksa19@gmail.com എന്ന ഇ -മെയില്‍ വിലാസത്തില്‍ അയക്കണം.
നോര്‍ക്ക റൂട്സ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്മെന്റ് നടത്തി വരുന്നുണ്ട്. കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ ആരോഗ്യ വിഭാഗത്തില്‍പെട്ട നേഴ്സ് / ഡോക്ടര്‍ തസ്തികകളിലേക്ക് അനേകം ഒഴിവുകള്‍ ഉണ്ടാകുന്നുണ്ട്. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.