കൊച്ചി: വേണാട് എക്സ്പ്രസിന് മെയ് ഒന്ന് മുതല്‍ എറണാകുളം ജംഗ്ഷന് (സൗത്ത്) സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടാകില്ല. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി ഷെര്ണ്ണൂരിലേക്ക് പോവുന്ന ട്രെയിന്‍ മെയ് ഒന്ന് മുതല്‍ എറണാകുളം നോര്‍ത്ത് (ടൗണ്‍) സ്റ്റേഷനില്‍ മാത്രമേ ട്രെയിന്‍ സ്റ്റോപ്പ് ഉണ്ടാവുകയുള്ളൂ. ഷൊര്‍ണൂര്‍ നിന്ന് തിരിച്ചുള്ള സര്‍വീസിലും എറണാകുളം സൗത്തില്‍ ട്രെയിനിന് സ്റ്റോപ്പില്ല. ഇതോടെ ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇനി മുതല്‍ വേണാട് എക്സ്പ്രസ് സാധാരണ സമയത്തെക്കാള്‍ 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്സ്പ്രസ് എത്തും.
ഷൊര്‍ണൂരിലേക്കുള്ള പുതുക്കിയ സമയം
എറണാകുളം നോര്‍ത്ത്: 9.50 എഎം, ആലുവ: 10.15 എഎം, അങ്കമാലി: 10.28 എഎം, ചാലക്കുടി: 10.43 എഎം, ഇരിങ്ങാലക്കുട: 10.53 എഎം, തൃശൂര്‍ : 11.18 എഎം, വടക്കാഞ്ചേരി: 11.40 എഎം, ഷൊര്‍ണൂര്‍ ജം?ഗ്ഷന്: 12.25 പിഎം
തിരുവനന്തപുരത്തേക്കുള്ള പുതുക്കിയ സമയക്രമം
എറണാകുളം നോര്‍ത്ത്: 05.15 പിഎം, തൃപ്പൂണിത്തുറ: 05.37 പിഎം, പിറവം റോഡ്: 05.57 പിഎം, ഏറ്റുമാനൂര്‍: 06.18 പിഎം, കോട്ടയം: 06.30 പിഎം, ചങ്ങാശ്ശേരി: O6.50 പിഎം, തിരുവല്ല: 07.00 പിഎം, ചെങ്ങന്നൂര്‍: 07.11 പിഎം, ചെറിയനാട്: 07.19 പിഎം, മാവേലിക്കര: 07.28 പിഎം, കായംകുളം: 07.40 പിഎം, കരുനാഗപ്പള്ളി: 07.55പിഎം, ശാസ്താംകോട്ട: 08.06 പിഎം, കൊല്ലം ജം: 08:27 പിഎം, മയ്യനാട്: 08.39 പിഎം, പരവൂര്‍: 08.44 പിഎം, വര്‍ക്കല ശിവഗിരി: 08.55 പിഎം, കടയ്ക്കാവൂര്‍: 09.06 പിഎം, ചിറയിന്‍കീഴ്: 09.11 പിഎം, തിരുവനന്തപുരം പേട്ട: 09.33 പിഎം, തിരുവനന്തപുരം സെന്‍ട്രല്‍: 10.00 പിഎം