തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 21ന് തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,മലപ്പുറം, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും ജൂണ്‍ 22ന് കൊല്ലം,ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും
ജൂണ്‍ 24ന് ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.