ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലെ റീഫണ്ട് സംവിധാനത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം വരുത്തി. വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ ഉടനടി റീഫണ്ട് നല്‍കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഐആര്‍സിടിസിയുടെ പേയ്മെന്റ് ഗേറ്റ്വേ ആയ ഐആര്‍സിടിസി-ഐപേയിലൂടെ പണം നല്കുന്നവര്ക്കാണ് കാലതാമസമില്ലാതെ തന്നെ റീഫണ്ട് ലഭിക്കുന്നത്.
ഐആര്‍സിടിസി-ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യന്‍ റെയില്‍വേ വക്താവ് അറിയിക്കുന്നു. നിലവിലെ സംവിധാനം അനുസരിച്ച് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടതായി വരികയാണ് ചെയ്യുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം കൊണ്ട് വന്നിരിക്കുന്നത്.