ഡല്‍ഹി: റെയ്ല്‍വേയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി സുതാര്യമാകുന്നു. കാന്‍സല്‍ ചെയ്ത ടിക്കറ്റുകളുടെ കാശ് തിരിച്ച് എക്കൗണ്ടില്‍ കയറില്ല എന്ന പരാതി നിരവധി പേര് പലപ്പോഴും ഉന്നയിക്കാറുണ്ട്. റീഫണ്ട് സ്റ്റാറ്റസ് എന്താണെന്നറിയാനും ഒരു മാര്‍ഗവുമില്ലായിരുന്നു. എന്നാല്‍ ആ പരാതി ഇനി വേണ്ട. റെയ്ല്‍വേ ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന്റെ റീഫണ്ട് സ്റ്റാറ്റസ് അറിയാന്‍ പുതിയ വെബ്സൈറ്റ് പുറത്തിറക്കി ഇന്ത്യന്‍ റെയ്ല്‍വേ.
refunds.indianrail.gov.in എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ കാന്‍സല്‍ ചെയ്ത ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ അടിച്ചുകൊടുത്ത് റീഫണ്ട് സ്റ്റാറ്റസ് അറിയാവുന്നതാണ്. റെയ്ല്‍വേ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈനായും ടിക്കറ്റ് കൗണ്ടര്‍ വഴിയും ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റീഫണ്ട് സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. ഓണ്‍ലൈനായി ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ അഞ്ച് ദിവസത്തിനകം റീഫണ്ട് തുക എക്കൗണ്ടില്‍ കയറും. ടിക്കറ്റ് കൗണ്ടര്‍ വഴിയാണ് കാന്സലേഷന് എങ്കില്‍ ഏഴ് ദിവസത്തിനകമാണ് റീഫണ്ട് തുക തിരിച്ച് കയറുക.