കൊച്ചി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആലുവ പോസറ്റ്മെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ സ്റ്റുവാര്‍ഡ്(1), വാച്ച് വുമണ്‍, കുക്ക്, പാര്‍ട്ട് ടൈം സ്വീപ്പര്‍, പാര്‍ട്ട് ടൈം സ്കാവഞ്ചര്‍, പാര്‍ട്ട് ടൈം മെസ്സ് ഗേള്‍ എന്നീ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും, പകര്‍പ്പുകളും സഹിതം അപേക്ഷകര്‍ ഡിസംബര്‍ 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 01.01.2023- 50 വയസ്സ് അധികരിക്കരുത്.
സ്റ്റുവാര്‍ഡ് 1 ഒഴിവ്. യോഗ്യത എസ്.എസ്.എല്‍.സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനം, റെസ്റ്റോറന്റ് ആന്റ് കൗണ്ടര്‍ സര്‍വ്വീസില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത.
വാച്ച് വുമണ്‍ ഒഴിവ് 1, യോഗ്യത 7-ാം ക്ലാസ്. കുക്ക് 2 ഒഴിവ്, എസ്.എസ്.എല്‍.സിയും ഗവണ്മെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റും. പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാര്‍ട്ട് ടൈം സ്കാവഞ്ചര്‍ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാര്‍ട്ട് ടൈം മെസ് ഗേള്‍ ഒഴിവ് 2, യോഗ്യത 4-ാം ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422256, 2952256