തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ അടുത്ത 36 മണിക്കൂര്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കന്യാകുമാരിക്ക് തെക്ക് ന്യൂനമര്‍ദം രൂപപ്പെടുകയും പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങി ശക്തിപ്പെടുകയും ചെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദ്ധേശം. അടുത്ത 36 മണിക്കൂര്‍ നേരത്തേക്ക് കന്യാകുമാരി, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തരുതെ്ന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
അടുത്ത 36 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശമുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കന്യാകുമാരിക്ക് തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. നിലവിലെ പ്രവചന പ്രകാരം ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും .ന്യൂനമര്‍ദ്ദ പാതയുടെ നേരിട്ടുള്ള സ്വാധീനമേഖലയില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്, തിരുവനന്തപുരം തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കന്‍ ഉള്‍കടല്‍, ലക്ഷദ്വീപ് ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കേ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു.