അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു, ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 മുതല്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
http://akshayaexam.kerala.gov.in/aes/registration മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ 0484 2422693 എന്ന നമ്പരിലും www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
പ്രാഥമിക പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രീ-ഡിഗ്രി/പ്ലസ് ടു കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 50നും ഇടയില്‍ ആയിരിക്കണം. താല്പര്യമുള്ളവര് ‘THE DIRECTOR, AKSHAYA’ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750 രൂപയുടെ ഡി ഡി സഹിതം ഓഗസ്റ്റ് 17 നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.
വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം) എന്നിവ സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.
അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം അക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സല് പകര്‍പ്പ്, ഡി.ഡി., ഡി.ഡിയുടെ പകര്‍പ്പ് എന്നിവ സഹിതം) ഓഗസ്റ്റ് 3 മുതല്‍ 10 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ 24-ാം തീയതിക്ക് മുന്‍പായും, ഓഗസ്റ്റ് 11 മുതല്‍ 17 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ സെപ്റ്റംബര്‍ 4 മുതല്‍ 28-ാം തീയതിക്കകം രാവിലെ 11 നും ഉച്ചക്ക് 3 നും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം. ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കും. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഈ അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.