എം.സി റോഡില്‍ കച്ചേരിത്താഴത്ത് മൂവാറ്റുപുഴ പാലത്തിന്റ അപ്രോച്ച് റോഡ് തകര്‍ന്നു. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര സുഗമമാകാന്‍ വഴികള്‍. പഴയ മൂവാറ്റുപുഴ പാലം ഉപയോഗിക്കാവുന്നതാണെങ്കിലും വലിയ ഗതാഗത തടസത്തിന് സാധ്യതയുള്ളതിനാല്‍ താഴെ പറയുന്ന മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
കോട്ടയം ഭാഗത്ത് നിന്ന് എത്തുന്നവര്‍
1. കോട്ടയം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവര്‍ മൂവാറ്റുപുഴ ഭാഗത്ത് പ്രത്യേക ആവശ്യം ഒന്നുമില്ലെങ്കില്‍ കൂത്താട്ടുകുളം- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
2. കൂത്താട്ടുകുളം കഴിഞ്ഞ് മുന്നോട്ട് പോരുന്നവര്‍ ഉപ്പുകണ്ടത്തു നിന്ന് ഇടത്തേക്ക് യാത്ര ചെയ്ത് പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
3. ആറൂര്‍ സ്കൂളിന് സമീപത്തുകൂടി മണ്ണത്തൂര്‍- പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
4. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാര്‍ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും നേരെ പിറവം- ചോറ്റാനിക്കര- തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്.
5. ഈസ്റ്റ് മാറാടി പ്രധാന കവലയ്ക്ക് ശേഷം സുമാര്‍ 1.5 മുന്നോട്ട് യാത്ര ചെയ്ത് ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി അവിടെ നിന്നും മണ്ണത്തൂര്‍ കവലയ്ക്ക് ശേഷം കായനാട് – പെരുവുംമൂഴി- കോലഞ്ചേരി തൃപ്പൂണിത്തുറ വഴി എറണാകുളത്ത് പോകാവുന്നതാണ്. കോലഞ്ചേരിയില്‍ നിന്നും പുത്തന്‍കുരിശ് – ഇന്‍ഫോ പാര്‍ക്ക് വഴിയും എറണാകുളത്ത് എത്താം.
6. .മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സിക്ക് സമീപം 130 കവലയില്‍ നിന്നും ഇടത്തേക്ക് സൌത്ത് മാറാടിയിലെത്തി പിറവം വഴിയോ, കായനാട് വഴിയോ എറണാകുളത്ത് എത്താവുന്നതാണ്.
7. നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ മൂവാറ്റുപുഴ കെ.എസ്.ആര്.ടി ജംങ്ഷനില്‍ നിന്നും പെരുവുംമുഴിയില്‍ നിന്നും മഴുവന്നൂര്‍ വഴി തട്ടാംമുകളിലെത്തി അവിടെ നിന്നും തൃക്കളത്തൂര്‍ വഴിയോ, വെങ്ങോല വഴിയോ നെടുമ്പാശ്ശേരിയില്‍ എത്താവുന്നതാണ്.
തൊടുപുഴ ഭാഗത്ത് നിന്നും വരുന്നവര്‍
1. ആനിക്കാട് കമ്പനിപ്പടിക്ക് ശേഷം അടൂപ്പറമ്പില്‍ നിന്നും വലത്തേക്ക് കിഴക്കേക്കര വഴി ചാലിക്കടവ് പാലം കടന്ന് ബൈപ്പാസ് വഴി എം.സി റോഡില്‍ തിരികെ പ്രവേശിക്കാവുന്നതാണ്. ചാലിക്കടവ് പാലം കടന്ന് വലത്തേക്ക് പോകുന്നവര്‍ക്ക് കോതമംഗലത്ത് എത്താം.
2. തൊടുപുഴയില്‍ നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്നവര്‍ പൈങ്ങോട്ടൂര്‍ വഴി അഞ്ചല്‍പ്പെട്ടി, വാരപ്പെട്ടി, കോഴിപ്പള്ളി വഴിയോ, കലൂര്‍, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പൊന്നാരിമംഗലം, കോഴിപ്പള്ളി വഴിയോ യാത്ര ചെയ്യുക.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍
1. പെരുമ്പാവൂര്‍ ഭാഗത്ത് നിന്ന് തൊടുപുഴയ്ക്ക് പോകുന്നവര്‍ മൂവാറ്റുപുഴയില്‍ ആവശ്യം ഒന്നുമില്ലെങ്കില്‍ കോതമംഗലം വഴി യാത്ര ചെയ്യുന്നതാണ് അഭികാമ്യം.
2. കോട്ടയം ഭാഗത്തേക്ക് പോകുന്നവര്‍ ആലുവാ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ പാത ഉപയോഗിക്കുന്നത് ഉചിതം.
3. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും കോട്ടയത്തേക്ക് പോകുന്നവര്‍ നേരെ ആലുവാ വഴി കളമശേരി – കാക്കനാട്- തൃപ്പൂണിത്തുറ വഴി പോകുന്നതാണ് നല്ലത്.