മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളവൂര്‍ വായനശാല പടിയില്‍ ബ്ലോക്ക് വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വനിത സംരംഭകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച തളിര് ഗാര്‍മെന്റ്സ് ടൈലറിംഗ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ മുഹമ്മദ് റാസി പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, മെമ്പര്‍മാരായ ഒ.കെ.മുഹമ്മദ്, കെ ജി രാധാകൃഷ്ണന്, ബെസ്റ്റിന് ചേറ്റൂര്‍, റീന സജി, പഞ്ചായത്ത് മെമ്പര്‍മാരായ ഇ എം ഷാജി, എം എസ് അലി, ബെസ്സി എല്‍ദോ, പി.എം.അസീസ്, മുന്‍ മെമ്പര്‍മാരായ യു പി വര്‍ക്കി, ഒ എം സുബൈര്‍, എം.ഷാഹുല്‍ ഹമീദ്, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ് മുരളി കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.