മൂവാറ്റുപുഴഃ നഗരസഭ പതിനഞ്ചാം വാര്‍ഡ് വാശികവലയില് നിര്‍മാണം പൂര്‍ത്തിയാക്കിയ അംഗന്‍വാടി കെട്ടിടം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു.മുപ്പത് ലക്ഷം രൂപയാണ് കെട്ടിടനിര്മാമാണത്തിനായി ചിലവഴിച്ച്ത് . പ്രദേശവാസിയായ ജോസന് മാണിയാണ് അംഗന്‍വാടി നിര്‍മിക്കുന്നതിന് 3 സെന്റ് സ്ഥാലം സൗജന്യമായി നല്‍കിയത്. ഇദ്ദേഹത്തെയും റോഡിനു സ്ഥലം വിട്ട് നല്കിയ മോളി അലക്സാസാണ്ടറെയും ചടങ്ങില്‍ ആദരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ജോളി മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന്മാരായ നിസ അഷറഫ്, പി.എം. അബ്ദുള്‍ സലാം, ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ വി.എ. ജാഫര്‍ സാദിഖ്, ജോയിസ് മേരി ആന്റണി, നെജില ഷാജി, കെ.കെ. സുബൈര്‍, മുന്‍ കൗണ്‍സിലര്‍ സെലിന് ജോര്‍ജ്, അംഗന്‍വാടി ടീച്ചര്‍ നെസി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നൈനി എന്നിവര്‍ പ്രസംഗിച്ചു.