മൂവാറ്റുപുഴ: നാഷണല്‍ ഹെല്‍ത്ത് മിഷന് മൂവാറ്റുപുഴ നഗരസഭക്ക് അനുവദിച്ച രണ്ടാമത്തെ ആരോഗ്യ ഉപകേന്ദ്രം (ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) രണ്ടാര്‍കരയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കുഴല്നാടന് എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. നഗര സഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ഉപ സമിതി അധ്യക്ഷന്മാരായ പി.എ. അബ്ദുള്‍ സലാം, അബ്ദുള്‍ ഖാദര്‍ അജിമോന്, പ്രമീള ഗിരീഷ് കുമാര്‍, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, വാര്‍ഡ് കൗണ്‍സിലര്‍ ലൈല ഹനീഫ, കൗണ്‍സിലര്‍മാരായ നെജില ഷാജി, ഫൗസിയ അലി, ജോളി മണ്ണൂര്‍, ജിനു ആന്റണി, കെ.ജി. അനില്‍കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹിപ്സണ്‍ എബ്രഹാം, കെ.എം. അബ്ദുള്‍ മജീദ്, സോജന് പിട്ടാപ്പിളളി എന്നിവര്‍ പ്രസംഗിച്ചു.
മണിയം കുളം കവലയിലെ നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ച് വരെയാകും പ്രവര്‍ത്തനസമയം. ആരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഇതര ജോലികള്‍ക്കായി ജീവനക്കാരന് എന്നിവരെ നിയമിച്ചിട്ടുണ്ട്. ടെലി മെഡിസിന് സംവിധാനവും ഉണ്ടാകും. ഗ്രാമീണ മേഖലകളില്‍ ചികിത്സ സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ കേന്ദ്രം
തുറക്കുന്നത്. ചെറിയ രോഗങ്ങള്‍ പിടിപെട്ടാല്‍ പോലും ഇവര്‍ക്ക് ജനറല്‍ ആശുപത്രി ആണ് ആശ്രയം. പുതിയ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പൂര്‍ണ്ണ പരിഹാരമാകുമെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് വ്യക്തമാക്കി.