ജില്ലയില്‍ ഒരു കുടുംബത്തിലെ 3 പേര് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ താമസക്കാരനായ 66 കാരനും 61 വയസുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ കുവൈറ്റില്‍ നിന്ന് കഴിഞ്ഞ 22 ന് കരിപ്പൂരില്‍ വന്നിറങ്ങിയ ചിന്നക്കനാല്‍ സ്വദേശി 28 കാരനുമാണ് രോഗം ബാധിച്ചത്. മാര്‍ച്ച് 9 ന് മൂന്നാറുകാരനും ഭാര്യയും ചികിത്സാര്‍ഥം ചെന്നൈയിലെ മകളുടെ വീട്ടിലേക്കു പോയിരുന്നു. മാര്‍ച്ച് 20ന് ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയില്‍ നിന്നു മരുന്നു വാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി. പിന്നീടു ലോക്ക് ഡൗണ്‍ ഇളവു വന്നതോടെ പിതാവും മാതാവും അവിടെ താമസിച്ചിരുന്ന മകനോടൊപ്പം മേയ് 16ന് കുമളി വഴി പാസ് മൂലം മൂന്നാറില്‍ വന്നു.
മൂന്നാറിലേക്ക് ചെന്നൈയില്‍ നിന്നും ഒരു വാഹനത്തില്‍ കുമളി വരെയും കുമളിയില്‍ നിന്നും ടാക്സി ജീപ്പില്‍ മൂന്നാറിലെത്തി ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മെയ് 28ന് സ്വാബ് പരിശോധനക്ക് എടുത്തു. ചിന്നക്കനാല്‍ സ്വദേശിയായ യുവാവ് ഹോട്ടല്‍ ജീവനക്കാരനാണ്. കരിപ്പൂര്‍ വിമാനത്താവള ത്തില്‍ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജാ ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ ഇപ്പോള്‍ എട്ടു രോഗികളാണ് ഉളളത്. കുടുംബാംഗങ്ങളായ രോഗികളായ മൂന്നു പേരുടെയും പ്രൈമറി, സെക്കന്ററി ബന്ധങ്ങളുടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു.