ന്യൂ ഡൽഹി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 166.03 കോടി ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,31,268 പേരാണ് . ആകെ രോഗബാധിതരുടെ 4.43% പേരാണ് ചികിത്സയിലുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,628 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,89,76,122 ആയി . രോഗമുക്തി നിരക്ക് 94.37 ശതമാനവും.
കഴിഞ്ഞ 24 മണിക്കൂറിൽ 2,09,918 പുതിയ കേസുകൾ ആണുണ്ടായത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.77%, പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 15.75% ആണ് . 72.89 കോടി പരിശോധനകളാണ് ആകെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 13,31,198 പരിശോധനകളും