മൂവാറ്റുപുഴ: കനിവ് & പാലിയേറ്റീവ് കെയര്‍ അറ്റ്ലസ് അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മൂവാറ്റുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
ചുരുങ്ങിയ കാല പ്രവര്‍ത്തനം കൊണ്ട് തന്നെ മൂവാറ്റുപുഴയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി കനിവ് മാറിക്കഴിഞ്ഞു. കോടതിക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ‘കനിവ് സൗജന്യ ഫിസിയോ തെറാപ്പി സെന്ററില്‍ ‘ നൂറുകണക്കിന് രോഗികളാണ് ആശ്വാസം തേടിയെത്തുന്നത്. 8 പഞ്ചായത്തും മൂവാറ്റുപുഴ നഗരസഭയും അടങ്ങുന്ന പ്രവര്‍ത്തന മേഖലയില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകളും കിടപ്പ് രോഗികള്‍ക്ക് സഹായം എത്തിക്കുന്ന ഹോം കെയര്‍ പ്രവര്‍ത്തനവും കനിവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ.സി എന്‍ മോഹനന് നിര്‍വഹിക്കും. എം.എ സഹീര്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ മുഖ്യ അതിഥിയായി മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്മാന് പി. പി എല്‍ ദോസ് പങ്കെടുക്കും. സി.പി.എം ഏരിയ സെക്രട്ടറി കെ. പി രാമചന്ദ്രന്, കനിവ് ജില്ലാ സെക്രട്ടറി എം.പി ഉദയന്‍, പെഴക്കാപ്പിള്ളി റൂറല്‍ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. എച്ച് സിദ്ദീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് താഴെപ്പറയുന്ന ആനുകൂല്യങ്ങള്‍ ഹോസ്പിറ്റലില്‍ നിന്നും ലഭ്യമാണ്: സൗജന്യ രജിസ്ട്രേഷന്, സൗജന്യ കണ്സള്ട്ടേഷന്, ഒ.പിപരിശോധനകള്ക്ക് 50 % ഡിസ്കൗണ്ട് ( ലാബ്, റേഡിയോളജി പരിശോധനകള്‍ക്കും ), ഐ. പി സര്‍ജിക്കല്‍ നടപടികള്‍ക്ക് 25% ഡിസ്കൗണ്ട്, ടെസ്റ്റുകള്‍, ബി. പി, ജി ആര് ബി എസ്, ഇ സി ജി
പങ്കെടുക്കുന്ന വിഭാഗങ്ങള്‍: ജനറല്‍ മെഡിസിന് വിഭാഗം, ഓര്‍ത്തോപീഡിക്സ് വിഭാഗം, ഇ.എന്‍.ടി വിഭാഗം, നേത്രരോഗ വിഭാഗം, ക്ലിനിക്കല്‍ ഫാര്‍മസി
ബുക്കിങ്ങിനായി വിളിക്കുക: Ph: 9496461041,9446291041,9349650291