ഒമാനിൽ ജോലി ചെയ്യുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ജൂലൈ 19 മുതൽ മെറ്റേണിറ്റി ഇൻഷുറൻസ് നടപ്പിലാക്കും. പ്രസവാവധി ഇൻഷുറൻസ് വഴി 98 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി. പ്രതിമാസ ശമ്പളത്തിൻ്റെ ഒരു ശതമാനമാണ് ഇൻഷുറൻസ് തുകയായി ഈടാക്കുന്നത്. സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ഉദ്യോഗിക പ്ലാറ്റ്ഫോം വഴിയാണ് വിവരങ്ങൾ കൈമാറുന്നത്.
പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾ, നിശ്ചിതകാല കരാറുകൾ, പരിശീലന കരാറുകൾ, പെൻഷൻകാർ എന്നിവയുൾപ്പെടെ എല്ലാത്തരം തൊഴിലാളികളെയും കവറേജ് ഉൾക്കൊള്ളുന്നു. സ്വയം തൊഴിൽ ചെയ്യുന്ന ഒമാനികൾ, ജിസിസിയിലെ പാർട്ട് ടൈം തൊഴിലാളികൾ, വിദേശത്ത് ജോലി ചെയ്യുന്ന ഒമാനികൾ എന്നിവർക്കും ഇത് ബാധകമാണ്.