മൂന്ന് മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. താൽക്കാലിക ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവർത്തിച്ചത്.
അത്യാഹിത വിഭാഗത്തിൽ വൈദ്യുതി മുടക്കം മൂലം രോഗികൾ വലഞ്ഞു. രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയതോടെ ജനറേറ്ററും തകരാറിലായത് പ്രതിസന്ധി രൂക്ഷമാക്കിയതായി സൂപ്രണ്ട് പറഞ്ഞു. ശിശുരോഗ വിഭാഗത്തിൽ തീവ്രപരിചരണ വിഭാഗമടക്കം പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികളുടെ വിഭാഗത്തില്‍, ഐസിയുവില്‍ ഉള്‍പ്പെടെ പ്രശ്നമില്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചത്.