കോഴിക്കോട്: തിരുവോണനാളില്‍ പട്ടിണി സമരവുമായി വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന. നീതിക്കായുള്ള ഹര്‍ഷിനയുടെ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. അശ്രദ്ധ കാണിച്ച് തന്റെ വയറ്റില്‍ കത്രിക കുടുങ്ങാന്‍ കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹര്‍ഷിന.
നൂറാം ദിവസമായ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലെ സമരപന്തലിലാണ് പട്ടിണി സമരം നടത്തുന്നത്. സമരപ്പന്തലില്‍ നടന് ജോയ് മാത്യു പിന്തുണയുമായെത്തും. സമരസമിതി അംഗങ്ങളും ഹര്‍ഷിനയോടൊപ്പം പട്ടിണിസമരത്തിനുണ്ടാവും.
ഹര്‍ഷിനയുടെ വാക്കുകള്‍
സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തയെന്ന് ഹര്‍ഷിന പറഞ്ഞിരുന്നു. സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കി എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പൊലീസിനോട് ആവശ്യപ്പെട്ടതായി ഹര്‍ഷിന പറഞ്ഞു. റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് സമര്‍പ്പിക്കാമെന്ന് എസിപി ഉറപ്പ് നല്കി. അടുത്ത സിറ്റിംഗിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറ്റപത്രം സമര്‍പ്പിച്ചാല്‍ ആരാണ് കുറ്റവാളികളെന്ന് തെളിയുമല്ലോ. അതിന് ശേഷം കോടതിയില്‍ പോകും. മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ആരോ?ഗ്യവകുപ്പിന്റെയും മെഡിക്കല്‍ ബോര്‍ഡിന്റെയും മുഴുവന്‍ അന്വേഷണങ്ങളും അവര്‍ക്ക് അനുകൂലമായതും തങ്ങളെ അവ?ഗണിക്കുന്നതുമാണ്. പറയുന്നത് സത്യമല്ല എന്ന തരത്തിലാണ് അവരുടെ റിപ്പോര്‍ട്ട്. സത്യമാണെന്ന് തനിക്കും സമൂഹത്തിനുമറിയാമെന്നും ഹര്‍ഷിന പറഞ്ഞു.
പൊലീസ് റിപ്പോര്‍ട്ടല്ല, എക്സ്പേര്‍ട്ട് പാനലിന്റെ റിപ്പോര്‍ട്ടാണ് ആധികാരികമെന്ന ഐഎംഎ പ്രസിഡന്റിന്റെ വാദത്തോടും ഹര്‍ഷിന പ്രതികരിച്ചു. എക്സ്പേര്‍ട്ട്സ് എന്ന് പറഞ്ഞാല്‍ ഡോക്ടര്‍മാര്‍ ആണല്ലോ, അവര്‍ കരുതിക്കൂട്ടി വന്നാല്‍ മറിച്ചേ പറയാനുണ്ടാകൂ എന്ന് സമൂഹത്തിന് അറിയാം. സത്യസന്ധമായിട്ടാണെങ്കില്‍ വരട്ടെയെന്നും ഹര്‍ഷിന പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് വകുപ്പ് തല നടപടിയെടുക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെങ്കിലും ഇതില്‍ വിശ്വസിക്കുന്നു. പൊലീസ് റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്നും ഹര്‍ഷിന ആവര്‍ത്തിച്ചു.