കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച നഗ്നതാഷൂട്ടില് പങ്കെടുത്ത് രണ്ടായിരത്തി അഞ്ഞൂറിലധികം പേര്. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്നരായി കടല്‍ത്തീരത്താണ് വേറിട്ട ഫോട്ടോഷൂട്ടു നടന്നത്. ഓസ്ട്രേലിയയിലെ ബോണ്ടി കടല്‍ത്തീരത്താണ് അസാധാരണമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ലോകപ്രശസ്ത യുഎസ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിസ്റ്റ് സ്പെന്‍സര്‍ ട്യൂണിക്കിന്റെ ക്യാമറയ്ക്ക് മുന്നിലാണ് രണ്ടായിരത്തിലധികം പേര് നഗ്നരായി നിന്നത്.
എന്തിനായിരുന്നു ഫോട്ടോഷൂട്ട്
ഓസ്ട്രേലിയയില്‍ സാധാരണമായ മെലനോമ എന്ന സ്കിന്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോഷൂട്ട്. സ്ത്രീകളും പുരുഷന്മാരുമായി 2500ഓളം പേര് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ചാരിറ്റി സംഘടനയായ ചാരിറ്റി ചെക്ക് ചാമ്പ്യന്‍സുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. സ്പെന്‍സര്‍ ട്യൂണിക്കിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് ഈ ഫോട്ടോ ഇന്സ്റ്റലേഷന്. ഈ വര്‍ഷം ആസ്ട്രേലിയയില്‍ 17756 പുതിയ ചര്‍മ്മ കാന്‍സര്‍ കേസുകള്‍ കണ്ടെത്തുമെന്നും 1281 ഓസ്ട്രേലിയക്കാര്‍ ഈ രോഗം മൂലം മരണമടയുമെന്നും ഫെഡറല്‍ ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.