സംസ്ഥാനത്ത് നിപ തടയാൻ പ്രത്യേക ആക്ഷൻ കലണ്ടർ തയ്യാറാക്കി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വർഷം മുഴുവനും നടക്കുന്ന പ്രവർത്തനങ്ങളും നിപ ബാധ ഏറ്റവും കൂടുതൽ സാധ്യതയുള്ള മെയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയത്. നിപ വൈറസും പക്ഷിപ്പനിയും തടയുന്നതിനുള്ള നടപടികൾക്കാണ് മുൻഗണന നൽകേണ്ടത്.
മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ഈ സാഹചര്യം പരിഹരിക്കുന്നതിന്, പരീക്ഷണ തന്ത്രങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകണം. ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന് അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താനും മന്ത്രി നിര്‍ദേശം നല്കി.