ലൈംഗിക ജീവിതത്തില്‍ പര്‍ക്കും പല തരത്തിലുള്ള ലൈഗിക രോഗങ്ങള്‍ പിടിപെടാറുണ്ട്. പങ്കാളിയില്‍ നിന്ന് പടര്‍ന്ന പിടിക്കുന്ന ലൈംഗിക രോഗങ്ങളും ഉണ്ട്. അതിലൊന്നാണ് ക്ലമിഡിയ എന്ന രോഗം. ക്ലമിഡിന്ട്രകോമാറ്റിസ് എന്ന ബാക്ടീരിയ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. സ്ത്രീകള്‍ക്കാണ് സാധാരണയായി ഈ ലൈംഗിക രോഗം ബാധിക്കുന്നത്. സ്ത്രീകളുടെ പ്രജനന അവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്.
യോനി, ഗുഹ്യം, വായ് എന്നീഭാഗങ്ങളിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ക്ലമിഡിയ പകരുന്നത്. ലൈംഗിക ബന്ധം തുടരുന്ന ഏതൊരു വ്യക്തിക്കും ക്ലമിഡിയ എന്നരോഗം പകരാം. സ്ത്രികളില്‍ ഗര്‍ഭാശയമുഖം, മൂത്രനാളി എന്നീ ഭാഗങ്ങളെയാണ് പ്രരംഭഘട്ടത്തില്‍ ഇത് ബാധിക്കുക. രോഗ ലക്ഷണമുള്ള സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും അസാധാരണമായ വെള്ളപോക്കും രോഗ ലക്ഷണമാണ്. ഗര്‍ഭാശയമുഖത്തുനിന്നും അണ്ഡവാഹിനി കുഴലിലേക്കും രോഗം പകരാം. ചില സ്ത്രീകളില്‍ യാതൊരു ലക്ഷണവും കാണാറില്ല. ചിലരില്‍ അടിവയറിന് വേദന. നടുവേദന, ഓക്കാനം, പനി, ബന്ധപ്പെടുമ്പോള്‍ വേദന, മാസമുറയല്ലാത്തപ്പോഴുള്ള രക്തംപോക്ക് എന്നിവയും കാണാറുണ്ട്.
പുരുഷന്മാരില് ലിംഗത്തില്‍നിന്ന് സ്രവം, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ എന്നിവയും രോഗ ലക്ഷണമാണ്. ലിംഗാഗ്രത്തില്‍ മൂത്രമൊഴിക്കുമ്പോള്‍ ചോറിച്ചില്‍ , പുകച്ചില്‍ എന്നിവും പുരുഷന്മാരില് ഈ രോഗം ബാധിച്ചാല്‍ അനുഭവപ്പെടാം. ക്ലമിഡിയ ചികത്സിക്കാതിരുന്നാല് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. സ്ത്രീകളില്‍ രോഗം ഗര്‍ഭപാത്രം, അണ്ഡവാഹിനികുഴല്‍ എന്നിവയില്‍ പടര്‍ന്ന് വസ്തിപ്രദേശത്തെ എരിച്ചില്‍ പോലുള്ള രോഗങ്ങളായി മാറുന്നു.