ഐ-സേഫ് എന്ന ഐഎംഎയുടെ കൊവിഡ് സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ചെറുകിട- ഇടത്തരം ആശുപത്രികളിലും അണുബാധ നിയന്ത്രണം ഉറപ്പു വരുത്തുന്നതാണ് ഐഎംഎഐ- സേഫ് പദ്ധതി. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങളില്‍ പരിശീലനവും ഉപകരണങ്ങളും നല്കിവരുന്നു.
രണ്ടാംഘട്ടത്തില്‍ ഐ-സേഫ് ആശുപത്രികളില്‍ കൊവിഡ് ചികിത്സ കൂടി സജ്ജമാക്കുകയാണ്. പള്‍സ് ഓക്സിമീറ്റര്‍, ഓക്സിജന്‍ കോണ്സെന്ട്രേറ്റര്, മാസ്ക്, ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റ് തുടങ്ങിയവ ഐഎംഎ ലഭ്യമാക്കും. എല്ലാ ജില്ലകളിലും ഐഎംഎ മെഡിക്കല്‍ സ്റ്റുഡന്‍സ് നെറ്റ് വര്‍ക്ക് മുതിര്‍ന്ന ഡോക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഹെല്‍പ്പ് ലൈന്‍ നടത്തും.
കൊവിഡിനെക്കുറിച്ചുള്ള സംശയ നിവാരണവും ടെലി കണ്‍സള്‍ട്ടേഷനും സൗജന്യമായി പള്‍സ് ഓക്സിമീറ്ററും ഹെല്‍പ്പ് ലൈന്‍ വഴി ലഭ്യമാക്കും. ഐഎംഎ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡ പിള്ള, ഐ സേഫ് പദ്ധതി ചെയര്മാന് ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ. സുല്‍ഫി നൂഹു, ഡോ. കാര്‍ത്തിക എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ 1500 ഓളം ആരോഗ്യ സ്ഥാപനങ്ങള്‍ ഐഎംഎ – ഐ സേഫില്‍ അംഗങ്ങളാണ്.