മൂവാറ്റുപുഴ: രക്തദാനത്തിന് വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി എസ്എഫ്ഐ. ഓണ്‍ലൈന്‍ രക്ത ഗ്രൂപ്പ് രജിസ്ട്രേഷന് വഴി ദാതാക്കളെ കണ്ടെത്തിയാണ് രക്തദാനസേന രൂപികരിക്കുന്നത്. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയാണ് കൂട്ടായ്മ ഒരുക്കുന്നത്. ഓണ്‍ലൈന്‍ രക്ത ഗ്രൂപ്പ് രജിസ്ട്രേഷന് ക്യാമ്പയിന് ഉദ്ഘാടനം എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി ആര് മുരളീധരന് നിര്‍വഹിച്ചു. എസ്എഫ്ഐ എരിയ സെക്രട്ടറി വിജയ് കെ ബേബി, എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറി മുഹമ്മദ് മങ്ങാട്ട്, എസ്എഫ്ഐ മുന്‍ ഭാരവാഹികളായ കെ എം ദിലീപ്, ജിബിന്‍ രവി എന്നിവര്‍ പങ്കെടുത്തു.
രക്തദാനത്തിന് സന്നദ്ധരായവര്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുക.