ഇന്ത്യയില്‍ കൊവിഡ് മഹാമാരി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ മന്ത്രിമാരുമായി യോഗം ചേരും. തിങ്കളാഴ്ച്ചയാണ് യോഗം നടത്തുന്നത്. ഇന്ത്യയില്‍ 13 ലക്ഷം കൊവിഡ് രോഗികള്‍ നിലവില്‍ ആയിട്ടുണ്ട്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കൊവിഡിന്റെ പ്രതിരോധ പ്രവര്‍ത്തനം, സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി, ആരോഗ്യ സേവനങ്ങള്‍, തുടര്‍നടപടികള്‍ എന്നിവ പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധനും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും.