പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് അടച്ചു. കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ക്ക് കോവിഡ് ബാധിതരുമായി സമ്പര്‍ക്കം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ബുധനാഴ്ച്ച കസ്റ്റഡിയിലെടുത്തതും സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതുമായ മുഴുവന്‍ പൊലീസുകാരും സ്റ്റേഷന് അകത്ത് തന്നെ ക്വാറന്റിനില്‍ കഴിയുകയാണ്. നിലവില്‍ തൊട്ടടുത്തുള്ള ഡിവൈഎസ്പി ഓഫീസിലാണ് സ്റ്റേഷനിലെ താല്‍ക്കാലിക പ്രവര്‍ത്തനം. കസ്റ്റഡിയിലായവര്‍ താമസിച്ചിരുന്ന പാലക്കാട്ടുതാഴത്തെ സ്ഥലവും ചുറ്റുവട്ടത്തെ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അടപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരെ കളമശേരി ആശുപത്രിയിലേക്ക് മാറ്റി കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമറിഞ്ഞാലേ ആശങ്കകള്‍ അവസാനിക്കൂ. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Home LOCALErnakulam കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് കോവിഡ് രോഗിയുമായി സമ്പര്‍ക്കം; പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് അടച്ചു