ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന് വിതരണത്തില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയാറെടുക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും എഐസിസിയുടെ ചുമതലയുള്ളവരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. വാക്സിനേഷന്റെ പ്രതിദിന നിരക്ക് മൂന്നിരട്ടിയായി കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദനം ചൊലുത്തണം. എങ്കില്‍ ഈ വര്‍ഷാവസാനത്തോടെ 75 ശതമാനം ആളുകള്‍ക്കെങ്കിലും വാക്സിന് ലഭിക്കുമെന്നും സോണിയ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 30,16,26,028 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.