കൊവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് ഇറക്കിയ പതഞ്ജലിക്ക് നോട്ടീസ്. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മരുന്നിന്റെ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചത്.
മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനിയോട് ആവശ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. ഇതിനിടെയാണ് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്തെത്തിയത്.
അവകാശ വാദത്തിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിന്റെ പരസ്യങ്ങള്‍ പാടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഇത് കഴിച്ച് കുറെപ്പേര് സുഖപ്പെട്ടുവെന്നും മരുന്നിന്റെ ശാസ്ത്രീയ വശം രഹസ്യമാണെന്നും രാംദേവ് പറഞ്ഞിരുന്നു.