തൃശൂര്‍: ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി സംഘടിപ്പിക്കുന്ന നവജാത ശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. ഡോക്റ്റര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, ഒക്യൂപേഷനല്‍, ഫിസിയോ, ഡെവലപ്മെന്റല്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനും (നിപ്മര്‍) അസോസിയേഷന് ഓഫ് നിയോനാറ്റല്‍ തെറാപ്പിസ്റ്റും (എഎന്‍ടി) സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 25നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.
നവജാത ശിശു പരിചരണം സംബന്ധിച്ച പ്രബന്ധാവതരണവും സമഗ്ര വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളുമാകും കോണ്‍ഫറന്‍സിന്റെ ഹൈലൈറ്റ്സ്. നിയോനാറ്റല്‍ തീവ്രപരിചരണം (എന്‍ഐസിയു), പൊസിഷനിങ് ആന്‍ഡ് ഫീഡിങ് ടെക്നിക്ക്സ്, സെന്‍സറി ആന്‍ഡ് ന്യൂറോ ബിഹേവിയറല്‍ ഓര്‍ഗനൈസിങ്, ഫാമിലി കെയര്‍ എന്‍ഐസിയു, പോസ്റ്റ് എന്‍ഐസിയു കെയര്‍ എന്നീ മേഖലകള്‍ സംബന്ധിച്ച് ദേശീയ- അന്തര്‍ദേശീയ പ്രൊഫഷനലുകള്‍ അനുഭവങ്ങള്‍ പങ്കു വയ്ക്കും.
തുടര്‍ന്ന് പാനല്‍ ചര്‍ച്ചയും നടക്കും. വിശദവിവരങ്ങള്‍ക്ക്: www.nipmr.org.in,www.neonataltherapy.org