മൂവാറ്റുപുഴ: മൂവാറ്റുപുഴ പള്ളിക്കാവ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന സംവര്‍ത്തിക ആയുര്‍വേദ ആശുപത്രിയില്‍ കോസ്മെറ്റിക് വിഭാഗം ചികിത്സ ആരംഭിച്ചത്, മൂവാറ്റുപുഴയിലെ പ്രശസ്ത ബിസിനസ് സംരംഭകയും ജോവില്‍ കളക്ഷന്‍സ് എംഡിയുമായ ജോവില്‍ ബിജു ഉദ്ഘാടനം ചെയ്തു.
ലോകോത്തര നിലവാരത്തിലുള്ള കോസ്മെറ്റിക് ചികിത്സകള്‍, പ്രഗല്ഭരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍, അത്യാധുനിക ഉപകരണങ്ങളുടെയും, സൗന്ദര്യവര്ത്തക ഉത്പന്നങ്ങളുടെയും, സഹായത്തോടെ സംവര്‍ത്തിക കോസ്മെറ്റിക് ക്ലിനിക്കില്‍, മൂവാറ്റുപുഴകാര്ക്കായി ഒരുക്കിയിരിക്കുന്നു എന്ന് ഹോസ്പിറ്റല്‍ എംഡി പി ജി സുനില്‍കുമാര്‍ അറിയിച്ചു. ഹൈഡ്രോ ഫേഷ്യല്‍ പി ആര് പി,ജി ആര് പി ചികിത്സകള്‍, മുഖക്കുരു നിവാരണം, ശരീരത്തിലെ വിവിധ പാടുകള്‍ നീക്കുക, ഹെയര്‍ സ്പാ തുടങ്ങിയ ഒട്ടനവധി ചികിത്സകള്‍ വളരെയധികം ഹൈജീനിക്കോടും സൂക്ഷ്മതയോടും കൂടി ക്ലിനിക്കില്‍ മിതമായ നിരക്കില്‍ ചെയ്തുകൊടുക്കും.
ഉദ്ഘാടന ചടങ്ങില്‍ സംവര്‍ത്തിക ആയുര്‍വേദ ഹോസ്പിറ്റലിലെ സിഎംഒ ഡോക്ടര്‍ കണ്ണന്,സീനിയര്‍ കണ്‍സള്‍ട്ടന്റ് മാരായ ഡോ.വത്സലാദേവി, ഡോ.ജോമി, ഡോ.അജിത്ത്, കോസ്മെറ്റോളജിസ്റ്റ് ഡോ.തന്‍സീല , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു