കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഇന്ന് വിധിനിര്ണ്ണായകം. വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കുന്ന ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാവും ഇനി കാര്യങ്ങള്‍. ഇബ്രാഹിംകുഞ്ഞ് ഇനി് അഴിക്കുള്ളിലേക്കോ അതോ ആശുപത്രിയില്‍ തന്നെയോ തുടരേണ്ടതെന്ന് ഇന്നറിയാംം. തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറും.
ചൊവ്വാഴ്ച രാവിലെ 11ന് മുന്‍പ് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിക്കണം. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും, വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാവും വിജിലന്‍സ് കോടതി പരിഗണിക്കുക. കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് റിപ്പോര്‍ട്ടിന്റെ കോപ്പി കിട്ടണം എന്ന ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം ജഡ്ജി തള്ളിയിരുന്നു.
വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. സംഘം ശനിയാഴ്ച കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നു. ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാരാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കുന്ന വിദഗ്ധ സംഘത്തിലുള്ളത്.