നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. ഡിപ്പായിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ഡിപ്പോ അടച്ചത്. 14ആം തീയതി വരെ ഇദ്ദേഹം ജോലിക്കെത്തി യിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. കണ്ടയ്ന്മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ സര്‍വീസ് പോയിരുന്നു. അവിടുന്നാകാം രോഗ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കി. നേരത്തെ വെഞ്ഞാറമ്മൂട് ഡിപ്പോയും അടച്ചിരുന്നു.