ഇടുക്കി കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച ആശാ പ്രവര്‍ത്തകയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. മാത്രമല്ല, ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. രോഗലക്ഷണങ്ങള്‍ കണ്ട് വ്യാഴാഴ്ച നിരീക്ഷണത്തില്‍ പോകുന്നത് വരെ ഇവര്‍ നൂറിലധികം വീടുകളില്‍ മരുന്നുമായി പോയിട്ടുണ്ട്. ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും ദിവസവും എത്തുമായിരുന്നു.
ഇതോടെ ഈ വീട്ടുകാരെ മുഴുവന്‍ കണ്ടെത്തുകയും നിരീക്ഷണത്തില്‍ വയ്ക്കേണ്ടതുമായ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ളത്. ആശാപ്രവര്‍ത്തക പോയ വീടുകളിലുള്ളിലുള്ളവരെയും താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നീരീക്ഷണത്തിലാക്കും. കട്ടപ്പനയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ ഭാര്യക്കും, അമ്മയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ രണ്ട് പേരുടെയും , ഇയാള്‍ ലോഡിറക്കുന്ന കട്ടപ്പന മാര്‍ക്കറ്റിലെ ഇരുപതിലധികം പേരുടെയും പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല. സാമുഹിക വ്യാപന സാധ്യത ഉള്ളതിനാല്‍ കട്ടപ്പന നഗരസഭയിലെ വാര്‍ഡ് – 8, മാര്‍ക്കറ്റ്, കെ എസ് ആര് ടി സി ജംഗ്ഷന്-വെട്ടിക്കുഴിക്കവല റോഡ് കണ്ടെയിന്മെന്റ് സോണാക്കി.