ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് സെക്സ്. ദമ്പതിമാര്‍ തമ്മിലുള്ള ഐക്യത്തിനും സ്നേഹത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് സെക്സ്.
സെക്സ് ബമ്പതിമാര്ക്കിടയില് ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ ചെറുതും വലുതുമായ ഒട്ടനവധി പ്രശ്നങ്ങള്‍ ഉണ്ടാകും. സെക്സ് പ്രതുത്പാദനത്തിനു വേണ്ടി മാത്രമുള്ളതല്ല. ആരോഗ്യകരമായ സെക്സ് ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റം വരും. നന്നായി ഉറങ്ങാനും സമ്മര്‍ദ്ദം കുറയ്ക്കാനും കലോറി കുറയാനും വൈകാരിക അടുപ്പം വളര്‍ത്താനും സഹായിക്കുന്നു. ഒരു സമീപകാല പഠനം പറയുന്നത്, ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്ക്ക് മാസത്തിലൊരിക്കല്‍ കുറവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരേക്കാള്, ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണെന്നാണ്. സെക്സ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു, സമ്മര്‍ദ്ദം കുറയ്ക്കുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, സന്തോഷമുള്ള ആളുകളാണെന്നും ഒരു പഠനം തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ രതിമൂര്‍ച്ഛ നേടാന്‍ പോകുമ്പോള്‍, ഓക്സിടോസിന്‍ എന്ന ഹോര്‍മോണിന്റെ അളവ് അഞ്ച് മടങ്ങ് വര്‍ദ്ധിക്കുന്നു. ഈ എന്‍ഡോര്‍ഫിന്‍ യഥാര്‍ത്ഥത്തില്‍ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന വേദന കുറയ്ക്കുന്നു. ഒരാള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുമ്പോള്‍ ഡൈഹൈഡ്രോപിയാന്ഡ്രോസ്റ്ററോണ് എന്ന ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ടിഷ്യു നന്നാക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. നിങ്ങള്‍ ലൈംഗിക ബന്ധത്തി ലേര്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതിനാല്‍, നിങ്ങളുടെ അവയവങ്ങള്‍ക്കും കോശങ്ങള്‍ക്കും പുതിയ രക്തം വിതരണം ചെയ്യുന്നു.
നല്ല സെക്സ് നന്നായിട്ടുള്ള ഉറക്കത്തിന് സഹായിക്കുന്നു. മൊത്തത്തിലുള്ള ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നു. സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളില്‍ ഉണ്ടാകുന്ന ഈസ്ട്രജന് എന്ന ഹോര്‍മോണ്‍ അവരെ ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല, ഏറ്റവും നല്ല വ്യായാമമാണ് ലൈംഗിക ബന്ധം.