തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപകമാകുന്നു. ഇന്ന് 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ത്രിശ്ശൂരില് മൂന്ന് പേര് മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് 50 പേര്‍ക്കും തിരുവനന്തപുരത്ത് 36 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കൊവിഡില്‍ നേരിയ വര്‍ദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 172 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 114 കേസുകളായിരുന്നു മാര്‍ച്ച് 20 ന് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് കൊവിഡ് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. എന്നാല്‍ ആശുപത്രികള്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആശുപത്രികള്‍ സര്‍ജ് പ്ളാന്‍ തയ്യാറാക്കണം. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലെത്തുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.