കൊച്ചി : എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തിന് കാര്യമായ സ്വാധീനം ചെലുത്തുന്നു.എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മാത്രമേ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തുവാൻ സാധിക്കുകയുള്ളൂ. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം.
ഇലക്കറികള്‍…
എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികള്‍. പോഷകമൂല്യമേറെയുള്ള ചീരയില്‍ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ്…
ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
മുട്ട…
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിൻ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു.
സോയ ബീൻ…
കാല്‍സ്യത്തിൻറെ മികച്ച സ്രോതസ്സായ സോയ ബീൻ കൊളസ്ട്രോള്‍ നിയന്ത്രണത്തിലും സഹായിക്കുന്നു. ഇതില്‍ വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.
പാല് ഉത്പന്നങ്ങള്‍…
കാത്സ്യവും പ്രോട്ടീനും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീസ് ഉള്‍പ്പെടെയുള്ള പാല് ഉത്പന്നങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തണത് നല്ലതാണ്.
ബ്രൊക്കോളി…
ബ്രോക്കളി, കാബേജ്, ചീര പോലുള്ള പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പ്രോട്ടീനും കാല്‍സ്യവും ഫൈബറുമെല്ലാം ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
മീനുകള്‍…
സാല്‍മണ്‍, ചൂര പോലുള്ള കൊഴുപ്പുള്ള മീനുകളിലും കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഇവ മികച്ച ഭക്ഷണമാണ്.