നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 68കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള പ്രവേശനം അധികൃതർ നിയന്ത്രിച്ചു. അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആശുപത്രി സന്ദർശനങ്ങൾക്കും കർശന നിയന്ത്രണമുണ്ട്. അതിനിടെ, അത്യാഹിത വിഭാഗം പതിവുപോലെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നിപ ലക്ഷണങ്ങളുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.മരിച്ച കുട്ടിയുമായി ഇയാൾക്ക് നേരിട്ട് സമ്പർക്കമില്ല.