യാതൊരു നിയന്ത്രണങ്ങളുമില്ല, മുന്നൊരുക്കങ്ങളുമില്ല കൊച്ചിയില്‍ നടന്നത് കൊലപാതകം. ട്രാന്‍സ് ജെന്ഡറുകളേകാത്ത് കൊല കത്തികളുമായി കൊച്ചിയില്‍ സ്വകാര്യ ആശുപത്രികളുടെ മത്സരം. ആളെപിടിക്കാന്‍ പാക്കേജുകളുടെ പെരുമഴ തീര്‍ത്ത് ഏജന്റുമാരും ആശുപത്രികളും ചേര്‍ന്ന് ദിവസേന തട്ടിയെടുക്കുന്നത് കോടികള്‍, ചികിത്സാ പിഴവില്‍ തളര്‍ച്ചയും മരണവും തുടര്‍കഥയാവുമ്പോഴും ആരോഗ്യവകുപ്പ് അനാസ്ഥയില്‍ ഒടുവില്‍ രക്തസാക്ഷിയായി അനന്യയും ഇടംപിടിച്ചു.
അനന്യ ആദ്യത്തെ സംഭവമല്ല. ചികിത്സാ പിഴവില്‍ പാതി മരിച്ച് ജീവിക്കുന്ന നിരവധിപേരിലെ ഓരാള് മാത്രം. ലിംഗമാറ്റ ശസ്ത്രക്രിയയേ തുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന ഹതഭാഗ്യ. കൊച്ചിയിലെ വന്‍കിട ആശുപത്രികളിലെല്ലാം ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് ചികിത്സ പാക്കേജ് ഒരുക്കി പകല്‍ കൊള്ള നടത്തുകയാണ്. ട്രാന്‍സ് ജെന്‍ഡേഴ്സ് (ഒരുവിഭാഗം) രാവും പകലും തെരുവിലലഞ്ഞു കൊണ്ടുവരുന്നതടക്കം ലക്ഷങ്ങള്‍ പറഞ്ഞുറപ്പിച്ച് വാങ്ങുന്നങ്കില് ശരിയായ ചികിത്സ ഇവര്‍ക്ക് നല്‍കാനും ഈ കൊള്ള സംഘത്തിന് ബാധ്യതയുണ്ട്. അവരുടെ തട്ടിപ്പിന് അറിഞ്ഞും അറിയാതെയും കുടപിടിക്കുകയാണ് ആരോഗ്യവകുപ്പ് ഉന്നതര്‍. അതിനാല്‍ തന്നെ ചികിത്സാ പിഴവുപോലെയുള്ള സംഭവങ്ങളില്‍ ഇരയ്ക്ക് നീതി ലഭിക്കില്ല. നാഴികയ്ക്ക് നാല്‍പ്പതുവട്ടം ചട്ടം പറയുന്ന ഐഎംഎ ഇത്തരം സംഭവങ്ങളില്‍ നിശബ്ദരാവുകയാണ്.
ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചികിത്സാ പിഴവില്‍ ശരീരം പോലും അനക്കാന്‍ വയ്യാത്ത കടുത്ത വേദനയിലും ദുരിതത്തിലു ആയിരുന്നു അനന്യ. ഒടുവില്‍ സഹികെട്ട് ആത്മഹത്യയും. കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്ക്കാന് തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
അനന്യ തന്റെ ചികിത്സാ പിഴവ് സംബന്ധിച്ച് പല തവണ അധികൃതരോട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് പിതാവ് ഉന്നയിച്ചത്. മുന്‍പ് രണ്ട് തവണ പരാതിയുമായി ആശുപത്രിയില്‍ എത്തിയെങ്കിലും പിആര്‍ഒ അനന്യയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. മരണത്തിന് മുന്‍പ് താനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അനന്യ ആരോഗ്യ പ്രശ്നങ്ങള്‍ പങ്കുവച്ചെങ്കിലും താന്‍ മുന്നോട്ട് ജീവിച്ചുകാണിക്കുമെന്നാണ് പറഞ്ഞിരുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ആദ്യ ഓപ്പറേഷന്റെ സമയത്ത് താന്‍ ഇവിടെ ഉണ്ടായിരുന്നില്ല. രണ്ടാം ഓപ്പറേഷന്റെ സമയത്താണ് തന്നെ വിളിച്ചുവരുത്തിയത്. എട്ട് ദിവസമാണ് താന്‍ ഇവിടെ നിന്നത്. എട്ട് ദിവസം അനുഭവിച്ചത് നോക്കിയാല്‍ എട്ട് വര്‍ഷത്തെ പോലെയാണ്. ആശുപത്രിയിലെ നഴ്സുമാര്‍ സമാധാനിപ്പിച്ചെങ്കിലും ഡോക്ടര്‍ അര്ജുന് അശോകന് വന്നിരുന്നില്ല. വന്നാല്‍ തന്നെ മൂന്ന് മിനുറ്റില്‍ അധികം നിന്നിരുന്നില്ല. ഓപ്പറേഷന് കഴിഞ്ഞ് ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ട് ആശുപത്രിയിലെത്തിയപ്പോള്‍ പിആര്‍ഒയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഡോക്ടര്‍ എവിടെയെന്നു ചോദിച്ചതേയുള്ളൂ. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിആര്‍ഒ വീട്ടില്‍ പോയതിനാല്‍ പിന്നീട് ഒന്നും ഉണ്ടായില്ല. മലം മൂക്കില്‍ നിന്ന് ട്യൂബിലൂടെയാണ് എടുത്തിരുന്നത്. ഫീസായി വലിയ തുകയും ഈടാക്കി. ഒരു രൂപ കുറച്ചു തന്നില്ല. അഞ്ചര ലക്ഷം തുക ചെലവായിട്ടുണ്ടെന്ന് തനിക്കറിയാമെന്നും അനന്യയുടെ പിതാവ് പറഞ്ഞു.