മൂവാറ്റുപുഴ: ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂവാറ്റുപുഴ കനിവ് പെയ്ന് & പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം നാടിന് ആശ്വാസമാകുന്നു. മൂവാറ്റുപുഴ കോടതിക്ക് എതിര് വശത്ത് പ്രവര്‍ത്തിക്കുന്ന കനിവിന്റെ ഫിസിയോ തെറാപ്പി സെന്ററില്‍ പ്രതിദിനം 20 രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിവരുന്നുണ്ട്. മെഡി ക്കല്‍ കമ്പുകളും, കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണവും നടന്ന് വരുന്നു. ജൂലൈ 1മുതല്‍ കിടപ്പ് രോഗികളുടെഭവന സന്ദര്‍ശനവും ആരംഭിച്ചിട്ടുണ്ട്. കനിവ് ഏരിയാ ചെയര്മാന് എം.എ. സഹീറും, കനിവ് ഏരിയാ സെക്രട്ടറി കെ.എന്‍. ജയപ്രകാശും പറഞ്ഞു
മുളവൂര്‍ പ്രദേശത്ത് കനിവിന്റെ സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് മേഖലാ കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു. 21 ഞായറാഴ്ച രാവിലെ 9 മണിക്ക് കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചാരിറ്റി പ്രവര്‍ത്തനം ലക്ഷ്യമിട്ട് കാറ്റ റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരെ പഞ്ചായത്ത് പ്രസിഡന്റ് പ്രി.എം. അസീസ് ആദരിക്കും. കനിവ് ഏരിയാ ചെയര്മാന് എം.എ. സഹീര്‍, കനിവ് ഏരിയാ സെക്രട്ടറി കെ.എന്‍. ജയപ്രകാശ്, കനിവ് രക്ഷാധികാരി വി.എസ്. മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ. മുഹമ്മദ്, പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ് യു.പി.വര്‍ക്കി, പഞ്ചായത്ത് അംഗങ്ങളായ ഇ.എം. ഷാജി, ബസ്സി എല്‍ദോസ്, കനിവ് ഏരിയാ വൈസ് പ്രസിഡന്റ് റ്റി.എം. ജലാലുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.