കൊവിഡ് മൂലം രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന തീരദേശവാസികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ കോവിഡിന് പുറമെ മറ്റൊരു പട്ടിണി ദുരന്തം നേരിടേണ്ടതായും വരുമെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ടി പീറ്റര്‍, കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയില് എന്നില്‍ പ്രസ്താവിച്ചു. മത്സ്യതൊഴിലാളികള്‍, മത്സ്യവിപണന സ്ത്രീകള്‍, മത്സ്യ അനുബന്ധ തൊഴിലാളികള്‍, തീരദേശങ്ങളിലെ ഇതര കച്ചവടക്കാര്‍ തുടങ്ങിയവരുടെ പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണം. എപിഎല്‍ – ബിപിഎല്‍ വ്യത്യസമില്ലാതെ തീരദേശ വാസികള്‍ക്കെല്ലാം ഒരു മാസത്തേക്ക് എങ്കിലും സൗജ്യറേഷനും പലവ്യഞ്ജന കിറ്റും നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. ഈ കാലയളവില്‍ മീന്‍ പിടിത്തത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വരൂപിച്ചാണ് വരും നാളുകളിലെ വറുതി സമയങ്ങളിലെ പട്ടിണി മാറ്റാറുള്ളത്. മീന്‍ പിടിത്ത സമൂഹത്തിന്റേ പ്രതീക്ഷകള്‍ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്.
ഈ അടിയന്തിര ഘട്ടത്തില്‍ തീര പ്രദേങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്നും കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് അധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ മത്സ്യതൊഴിലാളി സമൂഹം ഒന്നടങ്കം സഹകരിക്കണമെന്ന് ടി പീറ്റര്‍, ജാക്സണ് പൊള്ളയില് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.