മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്, 28, വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ജില്ലയുടെ ചുമതലയുള്ള കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്കുമാറിനോടാവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ ജനപ്രതിനിധികളുമായി ഇന്നലെ മന്ത്രി സുനില്‍കുമാര്‍, കളക്ടര്‍ എസ്.സുഹാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ സൂം കോണ്‍ഫ്രന്‍സിലാണ് എല്‍ദോ എബ്രഹാം എം.എല്‍.എ നഗരസഭയിലെ ഒന്ന്, 28 വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. നഗരസഭയിലെ പുളിഞ്ചോടില്‍ ഇരുവാര്ഡുകളിലുമായി പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ കോവിഡ് പ്രോട്ടക്കോള്‍ ലംഘനം നടക്കുകയാണന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദശത്തെ തുടര്‍ന്നാണ് മാര്‍ക്കറ്റ് അടയ്ക്കുകയും രണ്ട് വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍ ഇരുവാര്ഡിലും കോവിഡ് പോസറ്റീവ് സ്ഥിതീകരിക്കാതെ കണ്ടെയ്മെന്റ് സോണാക്കിയത് പ്രദേശവാസികളില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Home LOCALErnakulam മൂവാറ്റുപുഴ നഗരസഭയിലെ ഒന്ന്, 28, വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണില്‍ നിന്നും ഒഴിവാക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ