തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവീസ് നാളെ മുതൽ തുടങ്ങും. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം ഗതാഗത വകുപ്പ് പുറത്തിറക്കി. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സര്‍വ്വീസ് നടത്താൻ അനുമതിയുള്ളു. നാളെ ഒറ്റയക്ക ബസുകള്‍ സര്‍വ്വീസ് നടത്തണം. അടുത്ത തിങ്കളാഴ്ച 21-06-21 ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകള്‍ സര്‍വ്വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ അക്ക നമ്പർ ബസുകള്‍ വേണം സർവീസ് നടത്താൻ.
അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വ്വീസ് അനുവദിക്കില്ല. നിര്‍ദേശം അംഗീകരിച്ച് സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങുമോയെന്ന ഉറപ്പില്ല. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള്‍ വച്ച് ബസുകള്‍ മാറി മാറി സര്‍വ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാണ് ഗതാഗതമന്ത്രി അഭ്യര്‍ത്ഥിച്ചു.