മൂവാറ്റുപുഴ : മാറാടി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കായനാട്, പുറ്റിനാവയലിൽ പി.എൻ.ശശിയുടെ ഏക മകൻ അരുൺ ശശി (അമ്പാടി – 37) കഴിഞ്ഞ 5 വർഷത്തി ലധികമായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്.ഇ പ്പോൾ രോഗം കൂടുകയും രണ്ടുകിഡ്നികളും 10 ശതമാനത്തിൽ താഴെ പ്രവർത്തിക്കുന്നൊള്ളു എന്ന വിവരം ഡോക്ടർ അറി യിക്കുകയും ചെയ്തിരിക്കുകയാണ്. കിഡ്നി മാറ്റി വയ്ക്കുകയല്ലാതെ വേറെ മാർഗ്ഗമില്ല. രോഗി ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
ഇത് കൂടാതെ അരുണിൻ്റെ അമ്മ കഴിഞ്ഞ 18 വർഷമായി ഹൃദയ വാൽവ്, കിഡ്നി സംബന്ധമായ വിവിധ രോഗങ്ങളാൽ ചികിത്സയിലുമാണ്. വർഷങ്ങളായി നിരന്തരം ഇരുവർക്കും ചികിത്സ നടത്തി സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നതിൽ കുടുംബം കിഡ്നി മാറ്റി വയ്ക്കൽ ചികിത്സയ്ക്കുവേണ്ടി വരുന്ന ഭാരിച്ച തുകയായ 40 ലക്ഷത്തിനു മുകളിൽ തുക കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ഈ അവസ്ഥയിൽ അരുണിൻ്റെ ചികിത്സയ്ക്കുള്ള ഫണ്ട് കണ്ടെത്താൻ സുമനസ്സുകളിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു.അരുണിന്റെ ചികിത്സയ്ക്കായി മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ചെയർമാനും, അരുണിൻ്റെ പിതാവ് പി.എൻ.ശശിയും ചേർന്ന അമ്പാടി സ്നേഹസഹായനിധി എന്ന പേരുനൽകി ചികിത്സാ സഹായനിധി രൂപീകരിച്ചട്ടുണ്ട്.
എസ്.ബി.ഐ മാറാടി ബ്രാഞ്ചിൽ അക്കൗണ്ടും എടുത്തിട്ടുണ്ട്.
Account Name:
AMBADI SNEHASAYAYA NIDHI
A/c Number: 43612814609
IFSC: SBIN0070504
Ph: 9605184301, 99471222984