രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക്. 24 മണിക്കൂറിൽ 63,490 പേർക്ക് രോഗം സ്ഥിരീകരിച്ചു. 944 മരണം കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 25,89,682 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ചികിത്സയിലുള്ളത് 6,77,444 പേരാണ്. ഇത് വരെ 18,62,258 പേർ രോഗമുക്തി നേടി.
രാജ്യത്ത് രോഗ മുക്തി നിരക്ക് എഴുപത് ശതമാനത്തിന് മുകളിലാണ്. 7,46,608 സാംപിളുകളാണ് ഇന്നലെ പരിശോധിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 12,614 പേർ രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736 പേരും തമിഴ്നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പശ്ചിമ ബംഗാളിൽ 3074 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.