ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ബുക്ക് ചെയ്യാന്‍ ഇനിമുതൽ സ്വകാര്യ ആപ്പുകളും ഉപയോഗിക്കാം. അനുമതി ലഭിച്ചതോടെ പേയ് ടി എം വഴിയുളള രജിസ്ട്രേഷന് ആരംഭിച്ചു. കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനിമുതല്‍ വാക്സിന് ബുക്ക് ചെയ്യാം. 125 അപേക്ഷകരില്‍ നിന്നും 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.
പേയ് ടി എം, മേക്ക് മൈ ട്രിപ്, ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിന് ബുക്ക് ചെയ്യാന്‍ തിരഞ്ഞെടുത്തത്. കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ പേയ് ടിഎം മാത്രമാണ് സേവനം ആരംഭിച്ചത്.
ബുക്ക് ചെയ്യണ്ട രീതി
1. പേയ് ടി എം ആപ്പില്‍ മൊബൈല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. ഫീച്ചര്‍ സെക്ഷനിലെ വാക്സിന് ഫൈന്‍ഡര്‍ ഓപ്ഷനില്‍ ജില്ല/പിന്‍കോഡ് നല്കി സേര്‍ച് ചെയ്യാം.
3. സ്ലോട്ട് ലഭ്യമെങ്കില്‍ ബുക്ക് നൗ ഓപ്ഷന് നല്കി വാക്സിന് സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂര്‍ത്തിയാക്കാം.
4. സ്ലോട്ട് ഇല്ലെങ്കില്‍ നോട്ടിഫൈ മീ വെന്‍ സ്ലോട്ട്സ് ആര് അവയ്ലിബിള് എന്ന ഓപ്ഷന് നല്കിയാല് സ്ലോട്ടുകള്‍ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.