മൂവാറ്റുപുഴ: ബ്ലീച്ചിംഗ് പൊടി കൂടുകളില്‍ നിറയ്ക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയിലെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി കെ സതി, പി ജി ദീപ, പി സി സിന്ധു എന്നിവര്‍ക്കാണ് ശ്വാസം മുട്ടലുണ്ടായത്.വ്യാഴം പകല്‍ 12ന് ശേഷമാണ് സംഭവം. നഗരസഭ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നതിന് ബ്ലീച്ചിംഗ് പൊടി ചാക്കില്‍ നിന്ന് കൂടുകളില്‍ നിറയ്ക്കുമ്പോളാണ് പൊടിയും ഗന്ധവും ശ്വസിച്ച് ശ്വാസതടസവും ശാരീരിക ബുദ്ധിമുട്ടുമുണ്ടായത്.ഉടന്‍ ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. സിഐടിയു ഏരിയ സെക്രട്ടറി സി കെ സോമന്, സജി ജോര്‍ജ്, എം എന്‍ മുരളി എന്നിവര്‍ ആശുപത്രിയിലെത്തി തൊഴിലാളികളെ സന്ദര്‍ശിച്ചു.
Home LOCALErnakulam ബ്ലീച്ചിംഗ് പൊടി കൂടുകളില്‍ നിറയ്ക്കുന്നതിനിടെ മൂവാറ്റുപുഴ നഗരസഭയിലെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടല്‍