മൂവാറ്റുപുഴ: മൂവാറ്റുപുഴക്ക് കൂടുതല്‍ കോവിഡ് വാക്സിന് അനുവദിക്കണമെന്ന് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. രോഗ വ്യാപനം കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ജനസംഖ്യാനുപാതം കൂടി പരിഗണിച്ച് വേണം വാക്സിന് അനുവദിക്കാനെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവര്‍ക്കും ആരോഗ്യ പ്രശ്നമുള്ളവര്‍ക്കും അടിയന്തിരമായി വാക്സിന് എടുക്കനുള്ള നടപടി സ്വീകരിക്കണം. ഇതിനായി മൂവാറ്റുപുഴക്ക് കൂടുതല്‍ വാക്സിന് അനുവദിക്കണം. അഞ്ച് പഞ്ചായത്തുകളുള്ള പാമ്പാക്കുട ബ്ലോക്കിന് 2000 വാക്സിന് അനുവദിച്ചപ്പോള്‍ എട്ട് പഞ്ചായത്തുകളുള്ള മൂവാറ്റുപുഴ ബ്ലോക്കില്‍ 1000 വാക്സിന് മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്, വിഷയം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ ശ്രദ്ദയില്പ്പെടുത്തിയതായും മാത്യകുഴല്‍നാടന്‍ പറഞ്ഞു.