കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021-22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വീടുകള്‍ അനുവദിക്കും. പട്ടികവര്‍ഗ വിഭാഗത്തിന് 12000 വീടുകള്‍ നല്‍കും. മല്‍സ്യമേഖലയ്ക്ക് 1500 കോടി. 2021-22ല്‍ പതിനായിരം മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട്. തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള 10000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 250 കോടി. നൂറ് ആഴക്കടല്‍ മല്‍സ്യബന്ധനയാനങ്ങള്‍ വാങ്ങാന്‍ വായ്പ. 25 ശതമാനം സബ്സിഡി ല്കും. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് ലീറ്ററിന് 25 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കും.
50 ലക്ഷം കുടുംബങ്ങള്‍ക്ക് 10 കിലോ അരി. നീല, വെള്ള റേഷന്‍ കാര്‍ഡുകളുള്ളവര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം അരി. ഭക്ഷ്യ കിറ്റ് വിതരണം തുടരും. ഇതുവരെ 5.5 കോടി ഭക്ഷ്യകിറ്റുകള്‍ നല്കി.
പതിനായിരം കിലോമീറ്റര്‍ തോടുകളും നൂറ് കിലോമീറ്റര്‍ പുഴകളും പുനരുജ്ജീവിപ്പിക്കും. ആയിരം വാര്‍ഡുകള്‍ ഹരിതസമൃദ്ധമാക്കും. ഓരോ പ്രദേശത്തും ഓരോ കുളം പുനരുദ്ധരിക്കും.