കൊല്ലം ജില്ല കൊവിഡ് മുക്തമായി. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കൊല്ലം കൊവിഡ് മുക്തമായത്.
മാര്‍ച്ച് 27ന് ദുബൈയില്‍നിന്ന് മടങ്ങിയെത്തിയ പ്രാക്കുളം സ്വദേശിക്കായിരുന്നു ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സയില്‍ എത്തിയവരെല്ലാം രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ടുപേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ ലഭിച്ച ഇവരുടെ പരിശോധന ഫലവും നെഗറ്റീവായി.