പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്. 59 തടവുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തടവുകാരുടെ ഒരു ബ്ലോക്കിലെ 99 പേരെ പരിശോധിച്ചതിലാണ് 59 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരെ ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി അവിടേക്ക് മാറ്റും. 1000ത്തിലധികം തടവുകാരുള്ള ഇവിടെ കൊവിഡ് വ്യാപനം ഇനിയും രൂക്ഷമാകാന്‍ സാഹചര്യമുള്ളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നാണ് വിവരം.